2010, മാർച്ച് 10, ബുധനാഴ്‌ച

മേഘ ദൂത്

ആ മോഹ നീലിമയില്‍ അറിയതീലിഞ്ഞു
ഞാന്‍ നില്‍ക്കവേ...
എന്‍ മിഴികള്‍ക്കു മിഴിവേകി..
മറയുന്നതെങ്ങു നീ...

ആരുടെ പ്രണയത്തിന്‍ ദൂത് നിന്‍
കൈകളില്‍.......
ആരുടെ വിരഹത്തിന്‍ നൊമ്പരമാണ്‌
നിന്മിഴികളില്‍...

പറയൂ ......
വെന്മേഘമേ....

നിന്നുള്ളിലെ നൊമ്പരം
മിഴികളാല്‍ പറയാവേ........
കുതിര്‍നോരീ മണ്ണില്‍
നിരയുന്നിതെന്‍ മനം...

തന്നയക്കട്ടെ ഞാന്‍ എന്‍
മോഹവും നിന്കൈകളില്‍ ..
എന്നെയും കതോരല്‍ നില്‍പ്പതുന്ടെവിടെയോ
...
അവിടെ നീ തീര്‍ക്കുമോ..
എന്‍ സ്നേഹ മാരിയെ...........

പറയൂ ............
വെന്മേഘമേ.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ