2010, മാർച്ച് 10, ബുധനാഴ്‌ച

നിനക്കായി

ചിന്തകളുടെ അണയാത്ത ദീപവുമായി
ഞാന് അലയുകയാണ്........
എന്നോ തുടങ്ങിയ.... ആരേയോ തേടിയുള്ള
സുദീര്ഘമായൊരു യാത്ര........

മാറിമാറിക്കണ്ട പലപല മുഖങ്ങള്........
പലപ്പോഴായി........ പലപല സന്ദര്ഭങ്ങളില്........

പലരുടേയും പരിഹാസങ്ങള്‍ ....
കുറ്റപ്പെടുത്തലുകളായി.....
പിന്നീടത് ഒറ്റപ്പെടുത്തലുകള്‍ക്ക് വഴിമാറുമ്പോഴും....
ഞാനറിഞ്ഞിരുന്നു........
വിജനതയുടെ ഇരുള് മൂടിയ കോണിലെ
അവ്യക്തമായ നിന് രൂപം........
ഒപ്പം കേള്ക്കുന്ന നേര്ത്ത സംഗീതം
എനിക്കാശ്വാസമേകിയിരുന്നു........

ഇന്നും ഞാനലയുകയാണ്........
നിന്നെത്തേടി........
മാറാലകള് നിറഞ്ഞ വഴികളിലൂടെ........
അടക്കിവച്ച വികാരങ്ങളുടെ തേരിലേറി........
നിന് മുഖമൊന്നു കാണാന്.........
പ്രതീക്ഷയോടെ.........
ഇന്നും....................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ