2010, ഏപ്രിൽ 28, ബുധനാഴ്‌ച

ആ വെര്‍പാടിന്റെ ദുഖത്തില്‍ നാം ഓര്‍ക്കും

കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള്‍ പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്ത്ക്കള്‍ ആയി...സൗഹൃദം പങ്കുവച്ചു....
.
എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള്‍ ...??എത്ര നാള്‍ നമ്മള്‍ ഒരുമിച്ചുണ്ടാകുമെന്ന്‌...?

പിരിയും ഒരു നാള്‍ , നമ്മള്‍ എല്ലാവരും... പിരിയണം.. !! , അകലണം...!! അത്‌ കാലത്തിന്റെ തീരുമാനം...

ആ വെര്‍പാടിന്റെ ദുഖത്തില്‍ നാം ഓര്‍ക്കും എന്തിന്‌ നാം ഇത്രെയും അടുത്തുവെന്ന്‌...മനസിലാക്കിയെന്ന്‌... , പരസ്പരം സ്നേഹിച്ചുവെന്ന്‌..."""

ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന്‌ വിശ്വസിക്കുംബോഴും , ആ വെര്‍പാടിന്റെ സങ്കടം ഓര്‍ത്തുപോകുകയാണ്‌...

" കഴിയുമോ അന്ന് , നമ്മുക്ക്‌ അത്‌ സഹിക്കാന്‍..??"

എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന്‌ നമ്മള്‍ ജീവിക്കുന്നു... സുഹൃത്ത്ക്കളായി... സൗഹൃദ നിമിഷങ്ങളുമായി...

""പിരിയേണ്ടി വരുന്ന സൗഹൃദം ""
!!! ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത , എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസിന്റെ വേദന...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ